തൊടുപുഴ: പരിസ്ഥിതിലോല വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയ്ക്കെതിരെ യു.ഡി.എഫ് ആരംഭിക്കുന്ന സമരപരിപാടികൾക്ക് രൂപകൽപ്പന നൽകുന്നതിനായി യു.ഡി.എഫ് ജില്ലാ നേതൃയോഗം 11ന് രാവിലെ 11ന് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴയിൽ ചേരുമെന്ന് കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബ് അറിയിച്ചു. യു.ഡി.എഫ് ജില്ലാ ഏകോപന സമിതി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാന്മാർ, കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.