obitbinoyjose

കട്ടപ്പന: സസ്പെൻഷനിലായിരുന്ന കെ. എസ്. ഇ. ബി ലൈൻമാനെ വീടിനു സമീപമുള്ള സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുളിയൻമല അമ്പലമേട് പുള്ളികുളങ്ങര ബിനോയ് ജോസാണ് ( 46) മരിച്ചത്.വണ്ടൻമേട് ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനാണ്. ബുധനാഴ്ച പുലർച്ചെ മുതൽ കാണാതായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അമ്പലമേട് സർക്കാർ സ്കൂൾ വരാന്തയുടെ മേൽക്കുരയിൽ തൂങ്ങിയ നിലയിൽ കണ്ടത്.പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ സംസ്കരിച്ചു.കഴിഞ്ഞ ഓഗസ്റ്റിൽ മദ്യലഹരിയിൽ സെക്ഷൻ ഓഫീസിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മയോടും മക്കളോടും മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ഭാര്യ: മിനി മക്കൾ: ബിസ്മി,ബിമീഷ്.