നെടുങ്കണ്ടം : ഗോതമ്പിനു പകരം അരി വിതരണം നടത്താനുള്ള തീരുമാനം, ഗോതമ്പ് ഡോഡൗണുകളിൽ കെട്ടികിടന്നു നശിക്കാൻ കാരണമാവുന്നതായി കെ.എസ്.ആർ.ആർ.ഡി.എ ഉടുമ്പൻചോല താലൂക്ക് കമ്മറ്റിപറഞ്ഞു.കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ പി.എം.ജി.കെ പദ്ധതി പ്രകാരം വിതരണം ചെയ്ത ഗോതമ്പിൽ വണ്ടും, പുഴുവും കണ്ടെത്തിയിരുന്നു. ഗോതമ്പിനു പകരം അരി വിതരണം നടത്താൻ തീരുമാനമെടുത്തതിനാൽ ഗോതമ്പ് ഗോഡൗണുകളിൽ കെട്ടികിടക്കുകയാണ്. പി.എം.ജി.കെ പദ്ധതിയിൽ നിന്നും മാറ്റി സംസ്ഥാന ഗവർമെന്റിന്റെ ഭക്ഷ്യ വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ വിതരണം നടത്തണം. വണ്ടും, പുഴുവും കയറിയ പഴയ സ്റ്റോക്കിനോടൊപ്പം പുതുതായി ഗോതമ്പ് എത്തുന്നതോടു കൂടി അവയും വേഗത്തിൽ ഉപയോഗശൂന്യമാവാൻ സാദ്ധ്യതയേറുന്നു. നിലവിൽ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന ഗോതമ്പ് എത്രയും ഉപഭോക്താക്കളിൽ എത്തിക്കാൻ ഇപോസ്സ് മിഷനിൽ വേണ്ട ക്രമീകരണങ്ങൾ സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ ഉടുമ്പൻചോല താലൂക്ക് കമ്മറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാൻ എത്രയും പെട്ടന്നു സർക്കാർ ഇടപെടണമെന്നും കെ.എസ്.ആർ.ആർ.ഡി.എ ഉടുമ്പൻചോല താലൂക്ക് പ്രസിഡന്റ് കെ.സി. സോമൻ, ജില്ലാ പ്രസിഡന്റ് എ.ഡി. വർഗീസ്, പി.ഇ. മുഹമ്മദ് ബഷീർ, സോണി കൈതാരം, സി.എം. അമീർ എന്നിവർ പ്രസംഗിച്ചു.