കുമളി: ചെന്നൈയ്ക്ക് സമീപം കാർ അപകടത്തിൽ മരിച്ച ഷാജി സ്റ്റുഡിയോ ഉടമ മേനാംപറമ്പിൽഎം.എൻ.ഷാജിയുടെ മൃതശരീരം ഇന്ന് പതിനൊന്നിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.മരണവിവരം അറിഞ്ഞ് വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തുന്നത്.കുമളി പഞ്ചായത്ത് പൊതുവേദിയിൽ ഇന്നലെ മൃതുേഹം പൊതുദർശനത്തിന് വച്ചു.
കുമളിയിലെജനങ്ങളുടെ ഇടയിലെ സർവസമ്മതനായി മാറി.
ചേറ്റുകുഴിയിൽ നിന്നും സ്റ്റുഡിയോ ജോലിയുമായി എം.എൻ.ഷാജി കുമളിയിൽ എത്തുന്നത്.ചുരിങ്ങിയ കാലം കൊണ്ട് ജനങ്ങൾളുടെ ഇടയിൽ സുപരിചിതനായി 'ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുമളിയുടെ ജനങ്ങളുടെ മനസ്സ് ഒപ്പിയെടുക്കാൻ ഷാജിക്ക് കഴിഞ്ഞു തേക്കടിയിലെയുംകുമളിയിലെയും പ്രകൃതി സൗന്തര്യം കാമരാകണ്ണിലൂടെ പകർത്താനായി. സാംസ്‌കാര മേഖലയിൽ നിറസാന്നിദ്ധ്യമായി. കൊവിഡ് കാലഘട്ടത്തിൽ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി.തേക്കടി റോട്ടറി ക്ലബ് പ്രസിഡന്റ് ആയി ചുമതലയേറ്റതോടെ മാമോഗ്രാം ചികിത്സ ഉൾപ്പടെ നിരവധി സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കാൻ നേതൃത്വം നല്കി.കുമളി എസ്.എൻ.ഡി.പി ശാഖയോഗം പഞ്ചായത്ത് കമ്മറ്റി അംഗമായി തേരഞ്ഞെടുത്തതോടെ സാമൂദായിക പ്രവർത്തനങ്ങളിലും സജീവമായി. ഷാജിയുടെ ഭാര്യ പരിക്കുകളോടെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സക്ക് ശേഷം കുമളിയിൽ വിദഗ്ദ്ധ ചികിത്സക്കായി എത്തിയിട്ടുണ്ട്..മക്കൾ അലൻ ഷാ ചെന്നയിൽ വിദ്യാർത്ഥിയാണ്, നയൻ ഷാ മൗണ്ട് ഫോർട്ട് അണക്കര സ്‌കൂളിലെപ്ലസ് വൺ വിദ്യാർത്ഥിനിയാണ്.