തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കരിങ്കുന്നം പഞ്ചായത്തിലെ കമ്മറ്റി അംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി ജലഗുണനിലവാര പരിശോധന പരിശീലനം നടത്തി. പരിശീലന സെമിനാറിൽ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത സിറിയക് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അജിമോൻ കെ.എസ്., സ്വപ്ന ജോയൽ, എൽസമ്മ സെബാസ്റ്റ്യൻ, ബേബിച്ചൻ കെ. എബ്രഹാം, സെലിൻ സുനിൽ, ഷൈബി ജോൺ, ഷീബ ജോൺ എന്നിവർ പ്രസംഗിച്ചു.ജലനിധി ടി.ഡി.എസ്. ക്രിസ്റ്റിൻ ജോസഫ്, ജൂനിയർ പ്രൊജക്ട് കമ്മീഷണർ സബീന സാലി, പ്രൊജക്ട് കമ്മീഷണർ സുറുമി എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ഗാന്ധിജി സ്റ്റഡി സെന്റർ മുഖ്യകാര്യദർശി ഡോ. ജോസ് പോൾ സ്വാഗതവും പ്രൊജക്ട് ഓഫീസർ കുമാരി അഞ്ജലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.