കട്ടപ്പന: പ്രകാശ്-കരിക്കിൻമേട്-ഉപ്പുതോട് റോഡിൽ ടാറിംഗ് പണികൾ തുടങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂൺ 11, 12 തിയതികളിൽ പൂർണ്ണമായി നിരോധിച്ചു. വാഹനങ്ങൾ പ്രകാശിൽ നിന്നും കിളിയർകണ്ടം ഉപ്പതോട് വഴി തിരിച്ചുവിടും.
ഒറ്റവരി ഗതാഗതം
ചെറുതോണി :ടൗൺ വികസനവുമായി ബന്ധപ്പെട്ട് തൊടുപുഴ പുളിയൻമല റോഡിന്റെ ഭാഗമായ ചെറുതോണി പമ്പ് മുതൽ ജംഗ്ഷൻ വരെ വീതി കൂട്ടുന്ന പണികൾ ജൂൺ 13 മുതൽ തുടങ്ങുന്നതിനാൽ ചെറുതോണി പമ്പ് മുതൽ ചെറുതോണി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഗതാഗതം ഒറ്റ വരിയായി ക്രമീകരിക്കും.