പൈനാവ്: മോഡൽ പോളിടെക്‌നിക് കോളേജിൽ ജൂൺ 16ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, എന്നീ തസ്തികകളിലേക്കുള്ള താൽക്കാലിക അദ്ധ്യാപക നിയമനം അന്നേദിവസം ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ജൂൺ 20 ലേയ്ക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. ഫോൺ : 8547005084, 9495061372, 04862 297 617.
പാർട്ട് ടൈം സ്വീപ്പർ
ഇടുക്കി :ജില്ലാ മെഡിക്കൽ ആഫീസ് (ആയുർവേദം) ജൂൺ 16 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുളള ഇന്റർവ്യൂ ജൂൺ 26 ലേക്ക് മാറ്റിവെച്ചു. ജൂൺ 14,15 തീയതികളിൽ നിശ്ചയിച്ചിട്ടുള്ള ഇന്റർവ്യൂ മാറ്റമില്ലാതെ നടക്കുമെന്ന് ആയുർവേദം ജില്ലാ മെഡിക്കൽ ആഫീസർ അറിയിച്ചു. ഫോൺ 04862 233030.
വാക്ക് ഇൻ ഇന്റർവ്യു
ഇടുക്കി :ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടി സ്ഥാനത്തിൽ നിയോഗിക്കുന്നതിനായി ഇന്ന് രാവിലെ 10.30 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടത്താൻ തീരുമാനിച്ചിരുന്ന ഫാർമസിസ്റ്റുമാരുടെ വാക്ക് ഇൻ ഇന്റർവ്യു മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഫോൺ 04862 227326.