
രാജകുമാരി: ഞങ്ങളും കൃഷിലേക്ക് പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തിൽ പച്ചക്കറികൃഷികളുടെ വിളവെടുപ്പ് മഹോത്സവം നടത്തി. രാജകുമാരി നോർത്തിൽ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിർവ്വഹിച്ചു.
കർഷക ഗ്രുപ്പുകളുടെ സഹകരണത്തോടെ രാജകുമാരി ഗവ.സ്‌കൂളിന് സമീപമുള്ള രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തത്. വിളവെടുപ്പിനു പാകമായ ബീൻസ്, പയർ, ചീര, തക്കാളി എന്നിവയാണ് വിളവെടുത്തത്. കപ്പ, ചോളം, വെള്ളരി, വഴുതന, വെണ്ട തുടങ്ങിയവയെല്ലാം കർഷകർ കൃഷി ചെയ്തിട്ടുണ്ട്. വിളവെടുപ്പ് മഹോത്സവത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, പഞ്ചായത്ത് മെമ്പർമാരായ ആഷാ സന്തോഷ്, സി. കുമരേശൻ, സോളി സിബി, കൃഷി അസിസ്റ്റന്റ് തോമസ് പോൾ, കർഷകർ പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.