ചെറുതോണി: കേരള കോൺഗ്രസ് കർഷക യൂണിയൻ ജില്ല പ്രവർത്തകയോഗം നാളെ രാവിലെ 10:30 ന് ചെറുതോണി വ്യാപാരഭവൻ ഹാളിൽ കൂടും.
പാർട്ടി നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ്ജ്, മാത്യൂ സ്റ്റീഫൻ, പ്രൊഫ. എം.ജെ ജേക്കബ്ബ് കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, ബിനു ജോൺ എന്നിവർ കാർഷിക വിഷയങ്ങൾ സംബന്ധിച്ചും സംഘടനാ പരിപാടികൾ സംബന്ധിച്ചും ക്ലാസ്സുകൾ നയിക്കും.
12:45 ന് നടക്കുന്ന ഇടുക്കി നിയോജക മണ്ഡലം കമ്മറ്റി വിപുലീകരണയോഗത്തിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജോയികൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിക്കും.