ചെറുതോണി:പട്ടികജാതി യുവാവിനെ വീട് കയറി ആക്രമിച്ചു. മണിപ്പാറ അരി മറ്റത്തിൽ മനോജ് ദിവാകരനാണ് പതിവായി ആക്രമണങ്ങൾ നേരിടുന്നത്. ചെറുതോണിയിലെ വസ്ത്ര വ്യാപാരിയായ വ്യക്തിക്ക് മനോജ് കുറച്ചുനാൾ മുമ്പ് തന്റെ വാഹനം വാടകയ്ക്ക് നൽകിയിരുന്നു . എന്നാൽ വാഹനം വാടകയ്ക്ക് എടുത്തയാൾ ടാക്‌സ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടിശ്ശിക വരുത്തുകയും ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ തന്നെ വീടുകയറി ആക്രമിക്കുകയായിരുന്നു എന്ന് മനോജ് പറയുന്നു. കഴിഞ്ഞ ആറാം തീയതിയും ആക്രമണം ഉണ്ടായി. ഇത് കാട്ടി മനോജ് എസ് പിക്ക് പരാതി നൽകിയെങ്കിലും അതിന്റെ പിന്നാലെ ഇന്നലെ രാത്രിയിൽ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ വീടിന്റെ ജനാലകൾ തകർന്നിട്ടുണ്ട്. വീട് അകത്തു നിന്നു പൂട്ടി മുറിയിൽ സുരക്ഷിതത്വം തേടിയപ്പോൾ ആക്രമികൾ കതക് ചവിട്ടിപൊളിച്ചതായി മനോജ് പറയുന്നു.