നെടുങ്കണ്ടം : ഗ്രാമ പഞ്ചായത്തിന്റെ അനുമതിയില്ലാതെ നെടുങ്കണ്ടം ടൗണിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ മാറ്റാനുളള നടപടികൾക്കെരുങ്ങി കിഴക്കേകവലയിലെ ബിഎഡ് കോളേജ് മുതൽ പൊലീസ് സ്‌റ്റേഷൻ വരെയുള്ള ഡിവൈഡറുകളിലും,ടൗണിലെ വിവിധ സ്ഥലങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിലുമാണ് പരസ്യ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള യാതൊരു അനുമതിയും പഞ്ചായത്ത് അധികൃതർ നൽകിയിട്ടില്ലായെന്നും ഇത് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ പറഞ്ഞു. സർക്കാരിന്റെ ഉടമസ്തയിലുള്ള വസ്തുക്കൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുവാൻ പാടില്ലായെന്ന നിയമം നിലനിൽക്കെയാണ് അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.