നെടുങ്കണ്ടം : ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ആർടിഒ ഓഫീസുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഉടുമ്പൻചോല സബ് ആർ ടി ഓഫീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇടുക്കി ആർ.ടി.ഒ രമണന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. പരിശോധനയിൽ നിരവധി വാഹന സംബന്ധമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു ടാക്‌സ് ഉപയോഗിച്ചുവന്ന രണ്ട് കൺസ്ട്രക്ഷൻ എ ക്യുപ്‌മെന്റ് വാഹനങ്ങൾ,ഹെവി ടിപ്പർ ലോറി പിടിച്ചെടുത്ത് പിഴ ഈടാക്കി. പിക്കപ്പ് വാഹനത്തിൽ അനധികൃതമായി ടിപ്പിീഗ് മെക്കാനിസം ഘടിപ്പിച്ചതിന് വാഹനത്തിന്റെ സിഎഫ് ക്യാൻസൽ ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തു . 634400രൂപ കോമ്പൗണ്ടിംഗ് ഫീ യായി ഈടാക്കുകയും ചെയ്തു. ഇന്നലെ രാവിലെ 8.30 മണിക്ക് തുടങ്ങിയ പരിശോധന വൈകിട്ട് ആറ് മണിയോടുകൂടിയാണ് അവസാനിച്ചത്.