മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗം 14 ന് രാവിലെ 10.30 ന് മുട്ടം എം വി ഐ പിയുടെ ഐ ബി യിൽ ചേരും. പി ജെ ജോസഫ് എം. എൽ. എ അദ്ധളക്ഷത വഹിക്കുന്ന യോഗത്തിൽ മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ,ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി,തൊടുപുഴ തഹസീൽദാർ,എം വി ഐ പി എക്‌സിക്കുട്ടീവ് എഞ്ചിനീയർ മുവാറ്റുപുഴ, മുട്ടം പഞ്ചായത്ത്‌ 2,3,4 എന്നീ വാർഡ് മെമ്പർമാർ, കൊച്ചി പോർട്ട് ഓഫീസർ, എം വി ഐ പി സബ് ഡിവിഷൻ മുട്ടം അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഞ്ചിനിയർ എന്നിവർ പങ്കെടുക്കും.