ചെറുതോണി:എൻസിപി യുടെ ഇരുപത്തി നാലാം ജൻമദിന ആഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും .ഇന്ന് മുതൽ പതിനേഴ് വരെ ജില്ലയിൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കും. ജില്ല ബ്ലോക്ക് ,മണ്ഡലം കേന്ദ്രങ്ങളിൽ പാർട്ടി പതാക ഉയർത്തും പതിനേഴിന് ചെറുതോണിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. ആഘോഷങ്ങളുടെജില്ലതല ഉദ്ഘാടനം നെടുംകണ്ടത്ത് ജില്ല പ്രസിഡന്റ് അഡ്വ കെ.റ്റി മൈക്കിൾ പതാക ഉയർത്തി തുടക്കം കുറിക്കും ചെറുതോണി എൻ സി പി ഓഫീസിൽ സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കനും പതാക ഉയർത്തുമെന്നും ജില്ല ജനറൽ സെക്രട്ടറി അരുൺ പി മാണി അറിയിച്ചു.