പീരുമേട് : പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന് റാങ്കിന്റെ തിളക്കം. ബി.എ ഇംഗ്ലീഷ്, ബി കോം എന്നീ കോഴ്‌സുകളിലായി 3 റാങ്കുകളാണ് ഈ തവണ കോളേജിന് സ്വന്തമായത്. ബി.എ ഇംഗ്ലീഷിൽ അഞ്ചാം റാങ്കുമായി സോണിയാ പോസ്സി, ഒൻപതാം റാങ്കുമായി ദേവിക എം ബി എന്നിവരും ബികോമിൽ ഏഴാം റാങ്കുമായി കീർത്തി മോൾ ഷാജിയുമാണ് കോളേജിന് ഈ മികച്ച വിജയം നേടി കൊടുത്തവർ . പാമ്പനാർ കല്ലാർകവല വെമ്പ്‌ലാശ്ശേരി വീട്ടിൽ പോസ്സി ജോസഫിന്റേയും റോസ്ലി ജോസഫിന്റേയും മകളാണ് സോണിയ. സഹോദരൻ ജോസഫ് പോസ്സി ഇതേ കോളേജിൽ തന്നെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്.. പശുപ്പാറ കാപ്പിപ താൽ മണ്ണാത്തിക്കുഴിയിൽ വീട്ടിൽ ബിജുവിന്റേയും ബിന്ദുവിന്റെയും മകളാണ് ദേവിക. സഹോദരൻ വിഷ്ണു പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുഴിത്തൊളു നെടുവരയിൽ വീട്ടിൽ ഷാജിയുടേയും സിന്ദുവിന്റേയും മകളാണ് കീർത്തി മോൾ. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. തുടർച്ചയായി രണ്ടാം വർഷവും റാങ്ക് കരസ്ഥമാക്കി കൊണ്ട് മികച്ചു നിൽക്കുന്ന ഡിപ്പാർട്ട്‌മെന്റുകളാണ് ബി.കോമും ബി.എ ഇംഗ്ലീഷും.

സോണിയ പോസ്സി ബി. എ. ഇംഗ്ലീഷിൽ അഞ്ചാം റാങ്ക്‌

കീർത്തി മോൾ ഷാജി. ബി കോം ഏഴാം റാങ്ക്‌

ദേവിക എം.ബി. ബി.എ. ഇംഗ്ലീഷിൽ ഒൻപതാം റാങ്ക്‌