തൊടുപുഴ: ജനാധിപത്യം പുലരണമെങ്കിൽ വൈവിധ്യങ്ങൾ അംഗീകരിക്കപ്പെടണമെന്ന് മുസ്ളിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മുസ്ളിംലീഗ് നേതൃത്വത്തിൽ സംഘടിപ്പിച്ച സുഹൃദ് സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിലേന്ത്യാ ജനറസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി,ഡീൻ കുര്യാക്കോസ് എം പി, പി ജെ ജോസഫ് എം എൽ എ, മുസ്ളിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി എം എ സലാം, വിവിധ മത ,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളായ ഡോ. മോർ ഏലിയാസ് മോർ അത്തനാസിയോസ്, കോവിൽമല രാജാവ് രാജൻ രാജമന്നാൻ, ഡോ.പി കെ അബ്ദുൽ അസീസ്, അഡ്വ. സി കെ വിദ്യാസാഗർ, സാബു കൃഷ്ണൻ, അഡ്വ. എസ് അശോകൻ, സി പി മാത്യു, എം ജെ ജേക്കബ്, റോയ് കെ പൗലോസ്, വി എ ജമാൽ മുഹമ്മദ്, രാജു തരണിയിൽ, എം എൻ സുരേഷ്, ഫാ.എബി ഉമ്മൻ, കെ രാമചന്ദ്രൻ, എം എൻ ബാബു, മനോജ് കോക്കാട്, കെ ഇ മുഹമ്മദ് മൗലവി, ജലീൽ ഫൈസി, പി എ സെയ്തുമുഹമ്മദ് മൗലവി, ശഹീർ മൗലവി, നൗഫൽ കൗസരി, ഇസ്ഹാഖ് മൗലവി, അബ്ദുൽ ഗഫൂർ മൗലവി, കാസിം മൗലവി, പി എ പരീക്കുട്ടി, ബഷീർ ഫാറൂഖി, കെ കെ ഷംസുദീൻ, കെ എം മൂസ, അഡ്വ. ഹനീഫ റാവുത്തർ, അൻസാരി വടക്കയിൽ, വർഗീസ് കുര്യൻ, ആന്റണി കണ്ടിരിക്കൽ, 'ടി എം സലിം, കെ എം എ ഷുക്കൂർ, എം എസ് മുഹമ്മദ്, പി എം അബ്ബാസ്, കെ എസ് സിയാദ് സംസാരിച്ചു.