അടിമാലി : . ബ്ലോക്ക്തല ആരോഗ്യ മേള നാളെ അടിമാലി വിശ്വദീപ്തി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ജില്ല മെഡിക്കൽ ഓഫിസ് ടെക്‌നിക്കൽ അസി. ടി. എം . ഷാജി, ആരോഗ്യ കേരളം ഇടുക്കി ജൂനിയർ കൺസൽട്ടന്റ് ജിജി മാത്യു, ദേവിയാർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്രവൈസർ ഇ.ബി. ദിനേശൻ എന്നിവർ പറഞ്ഞു.
രാവിലെ 10 ന് ആരംഭിക്കുന്ന മേള ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എ.രാജ എം എ അദ്ധ്യക്ഷത വഹിക്കും. ഏകാരോഗ്യ പദ്ധതിയുടെ ജനകീയ കാമ്പയിൻ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് രാവിലെ 9 ന് ഇരുചക്ര വാഹന റാലി നടക്കും. തുടർന്ന് ജീവിത ശൈലി രോഗ നിർണയ ക്യാമ്പ്, ആയുർവേദ ഹോമിയോ വിഭാഗങ്ങളുടെ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മേളയിൽ പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, കുടുംബശ്രീ, ട്രൈബൽ, ശുചിത്വ മിഷൻ തുടങ്ങിയ വകുപ്പുകളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.