mahila

തൊടുപുഴ:. സ്വർണ്ണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ്സ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ സംസ്ഥാന സെക്രട്ടറി നിഷ സോമൻ, സുശീല ചന്ദ്രൻ, ബിന്ദു പ്രസന്നൻ , ബീന ദാസ് , അച്ചാമ്മ, ജേർളി റോബിൻ, ഷൈനി സുനിൽ, സുനി സാബു ,സുജാത , രമ്യ തുടങ്ങിയവർ സംസാരിച്ചു.