ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് രൂപീകരിക്കുന്ന ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടക പ്രദർശനം ഇന്ന് ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകമാണ് പ്രദർശിപ്പിക്കുന്നത് വൈകുന്നേരം 6 മണിക്കും 9 മണിക്കും 2 പ്രദർശനങ്ങളാണ് ഉള്ളത് .മുൻകൂട്ടി പ്രവേശനപാസുകൾ ലഭ്യമാകാത്തവർക്ക് പ്രദർശന നഗരിയിൽ നിന്നും പാസുകൾ എടുക്കാവുന്നതാണെന്നും പഞ്ചായത്തിന്റെ ദുരിതാശ്വാസനിധി രൂപീകരണ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് എം. ലതീഷ് അഭ്യർത്ഥിച്ചു.