പീരുമേട്: പെരുവന്താനം പഞ്ചായത്ത് കൗമാരക്കാർക്കായി മെൻസ്ട്രൽ ഹൈജീനുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തിലെ സ്‌കൂളുകൾ കേന്ദ്രീകരച്ച് നടക്കുന്ന ബോധവൽകരണ ക്ലാസുകൾക്ക് കണയങ്കവയൽ ഗവൺമെന്റ് ഹൈ സ്‌കൂളിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു.
ആർത്തവ ശുചിത്വം പാലിക്കുക എന്ന ആഹ്വാനത്തിനപ്പുറം വ്യക്തമായ ശാസ്ത്രീയ അടിത്തറയോടെ വിവരങ്ങൾ കൗമാരക്കാരിലേയ്ക്ക് എത്തിക്കുക. എന്നതാണ് ലക്ഷ്യം.
ആർ.ബി.എസ്.കെ. നഴ്‌സ് സിൽവി ക്ലാസിനു നേതൃത്വം നൽകി. സ്‌കൂൾ അദ്ധ്യാപകർ, സാഗി കോർഡിനേറ്റർ സുഹൈൽ, യൂത്ത് കോർഡിനേറ്റർ മനു, വ്യാവസായ വകുപ്പ് ഇന്റേൺ ജോജി എന്നിവർ നേതൃത്വം നൽകി.