പൂമാല: എൽ.ഡി.എഫ് പൂമാല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷിത വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്നുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് പൂമാലയിൽ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് (എസ്)​ ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ഉദ്ഘാടനം ചെയ്തു. പി.എ. ഗോപി,​ എം.ഐ. ശശി,​ എം.ഇ. നാരായണൻ, നദീർ ഇബ്രാഹിം, അംബിക ചന്ദ്രശേഖരൻ, ശാന്ത തങ്കപ്പൻ, ഷമീർ ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.