തൊടുപുഴ: എം. ജി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ 20 റാങ്കുകളും ഉന്നത വിജയവും കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ് നേട്ടത്തിന്റെ പട്ടികയിൽ.
ബി.എസ്.സി ബോട്ടണിയിൽ അപർണ അനിൽ ഒന്നാം റാങ്കും വർഷാ ബെന്നി, ഹരി വിജയ് എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകളും ആഷ്മി ഷൈജൻ, കാർത്തിക വിജയൻ എന്നിവർ നാലാം റാങ്കും ശരണ്യാ രവിന്ദ്രൻ, ആമീനാ സുബൈർ, അഖിൽ അനീഷ്, ഡോണാ റോയി, ജിൽബി ആൽബി തുടങ്ങിയവർ അഞ്ചു മുതൽ ഒൻപതുവരെയുള്ള റാങ്കുകളും കരസ്ഥമാക്കി. ബി.എ ഇക്കണോമിക്‌സിലെ എയ്ഞ്ചർ മേരി സോയ്, ബി.എ. മലയാളത്തിലെ പ്രിൻസി ജോയി, ബി.എ. ഹിസ്റ്ററിയിലെ സോണ സിബി തുടങ്ങിയവർ ആറാം റാങ്കും ബി.കോം കോപ്പറേഷനിലെ അശ്വനി ജോഷി ഏഴാം റാങ്കും ബി.കോം കോപ്പറേഷനിലെ അരിഫ് ബിൻഞ്ചു, ബി.എ. ഇംഗ്ലീഷിലെ ഗായത്രി എ.എസ്., ബി.എസ്.സി. ഫിസിക്‌സിലെ കൃഷ്‌ണേന്ദു എ. എന്നിവർ എട്ടാം റാങ്കും ബി.എസ്.സി ഫിസ്‌ക്‌സിലെ മരിയൻ ജോർജ്ജ് റോയി, ശ്രുതി എസ്. നായർ, ബി.എസ്.സി കെമിസ്ട്രിയിലെ അഞ്ചു അനിൽ തുടങ്ങിയവർ പത്താം റാങ്കും കരസ്ഥമാക്കി.