ഉടുമ്പന്നൂർ :ഗ്രാമപഞ്ചായത്തിലെ 3 ആശാവർക്കർമാരുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി ബുധനാഴ്ച്ച രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ ഇന്റർവ്യു നടത്തുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരണമെന്ന് തട്ടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അറിയിച്ചു.