കട്ടപ്പന : എസ് എൻ ഡി പി യോഗം മലനാട് യൂണിയനും,പോഷക സംഘടന യൂത്ത് മൂവ്മെന്റും തേനി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂൺ 19 ന് രാവിലെ 8.30 മുതൽ 2 മണിവരെ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ആശുപത്രിയിൽ എത്തുന്നതിനാവശ്യമായ യാത്ര,ഭക്ഷണം എന്നിവയും ശസ്ത്രക്രിയയും മരുന്നും സൗജന്യമായി നൽകും.കണ്ണടകൾ ആവശ്യമുള്ളവർക്ക് 150 രൂപ മുതൽ 350 രൂപ വരെ മുൻകൂർ പണമടച്ച് വാങ്ങാനും സൗകര്യമൊരുക്കും.വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്യാമ്പ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും.യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ പി ബിനീഷ് അദ്ധ്യക്ഷത വഹിക്കും. വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തും.സുബീഷ് വിജയൻ സ്വാഗതം പറയും.പ്രവീൺ വട്ടമല, വൈശാഖ് പുറ്റടി ,വിശാഖ് തുളസിപ്പാറ, ദിലീപ് ചീന്തലാർ എന്നിവർ പ്രസംഗിക്കും.മുൻകൂട്ടി രജിസ്ട്രേഷനായി 04868 272 693, 7025036333, 9497372373 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക