മുട്ടം: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ച തോട്ടുങ്കര അംഗൻവാടിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ ജോമോൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.കെ ബിജു,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, പഞ്ചായത്ത്‌ മെമ്പർ ബിജോയ് ജോൺ, അരുൺ പൂച്ചക്കുഴി, ഷേർളി അഗസ്റ്റ്യൻ, സൗമ്യ സാജബിൻ, വനിത ശിശു വികസന വകുപ്പ് ഉദ്യഗസ്ഥർ എന്നിവർ സംസാരിച്ചു.