പീരുമേട്: കല്ലാർ- പരുന്തുംപാറ റോഡിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഓട്ടപ്പാലം പാമ്പനാർ റോഡിന് ഫണ്ട് അനുവദിക്കന്നമെന്ന് പാമ്പനാർ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ പരുന്തുംപാറയ്ക്ക് എത്തുന്ന വിനോദസഞ്ചാരികൾ തിരിച്ചു പോകാൻ പലപ്പോഴും മണിക്കൂറോളം ഗതാഗത കുരുക്കിൽപ്പെടുന്നുണ്ട്. അവധി ദിവസങ്ങളിൽ ആയിരത്തിലധികം വാഹനങ്ങൾ പരുന്തുംപാറയിൽ എത്തുമ്പോൾ മണിക്കൂറോളം വാഹന തടസമുണ്ടാകുന്നു. ഇത് ഒഴിവാക്കാൻ പീരുമേട് പഞ്ചായത്ത് വികസന സമിതിയിൽ റോഡിനു ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാഴൂർ സോമൻ എം.എൽ.എ ആവശ്യമായ ഫണ്ട് അനുവദിപ്പിക്കാമെന്ന് ഉറപ്പ് നൽകി. ഈ റോഡ് യാഥാർത്ഥ്യമായാൽ പരുന്തുംപാറയിലെത്തുന്ന വിനോദ സഞ്ചരികൾക്ക് ഗതാഗത തടസമില്ലാതെ പാമ്പനാർ വഴി തിരികെ പോകാൻ കഴിയും. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ശേഖറിന്റ അദ്ധ്യക്ഷതയിൽ ചേർന്ന വികസന സമിതി യോഗത്തിൽ ഷാജുമോൻ മാരുപറമ്പിൽ, അബൂബക്കർ പുതുപ്പറമ്പിൽ, തോമസ് എം.എഫ്, സണ്ണി ഫ്രാൻസിസ്,​ ഷിബു ജി, ബിനു പി.ആർ, മുഹമ്മദ് മുസ്തഫ, ജോമോൻ എന്നിവർ സംസാരിച്ചു.