tomy
കർഷക യൂണിയൻ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ടോമി കാവാലത്തിനെ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

ചെറുതോണി: തൊടുപുഴ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ കർഷക യൂണിയൻ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ടോമി കാവാലത്തിനെ കർഷക യൂണിയൻ ജില്ലാ കമ്മിറ്റി യോഗം അഭിനന്ദിച്ചു. ചെറുതോണിയിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ടോമി കാവാലത്തിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഏൽപ്പിക്കപ്പെട്ട ചുമതലകൾ ജനങ്ങൾക്കുവേണ്ടി നിർവഹിച്ചതുകൊണ്ടാണ്‌ ടോമി കാവാലത്തിനെ ജനങ്ങൾ വീണ്ടും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള ടോമി കാവാലം കർഷക യൂണിയനും കേരളാ കോൺഗ്രസിനും അഭിമാനമാണെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടിചേർത്തു. ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോൺ, സണ്ണി തെങ്ങുംപള്ളിൽ,​ സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി തെക്കേക്കര,​ ജില്ലാ ജനറൽ സെക്രട്ടറി ടോമി തൈലംമനാൽ,​ ജില്ലാ ഭാരവാഹികളായ ഇ.പി. ബേബി, ജെയിംസ് പുത്തേട്ട്പടവിൽ, ടോമി മുട്ടേത്താഴത്ത്, പി.ജി. പ്രകാശൻ, അമൽ എസ്‌. ചേലപ്പുറം, ജോസ്‌ മോടിക്കപ്പുത്തൻപുര, കുര്യൻ പയ്യാനിക്കൽ, സെബാസ്റ്റ്യൻ പള്ളി വാതുക്കൽ, പി.വി. വർക്കി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി കാവാലം സ്വീകരണത്തിന് നന്ദി പറഞ്ഞു.