നെടുങ്കണ്ടം: ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി സിബി മൂലേപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. ചെറുതോണി വ്യാപാരഭവനിൽ നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ. ഷാജി പി. ലൂക്കോസ് വരണാധികാരിയായിരുന്നു. ഇത് രണ്ടാം തവണയാണ് സിബി മൂലേപ്പറമ്പിൽ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. മുൻ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് ഭാരവാഹികളായി എം.എം.തോമസ്, ഷൈൻ പാറയിൽ (വൈസ് പ്രസിഡന്റുമാർ), ജോസ് പൂവത്തുംമൂട്ടിൽ, അഡ്വ. ഷാജി തെങ്ങുംപള്ളിൽ, ജോസ് കണ്ണംകുളം, ബിജോ തോമസ്, ടി.എസ്. ഇസഹാഖ്, ബാബു കടംന്തോട്ട്, ഷാജി വരകുകാലായിൽ, ജോസഫ് പഴയിടം (സെക്രട്ടറിമാർ), ലിയോ കുന്നപ്പള്ളി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് നടന്ന അനുമോദനയോഗം പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ അഡ്വ. പി.സി. ജോസഫ്, ജോർജ്ജ് അഗസ്റ്റിൻ, ഫ്രാൻസിസ് തോമസ്, കെ.സി. ജോസഫ്, കൊച്ചറ മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.