ഇടുക്കി : അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ നേടാനും വ്യവസായ സംരംഭകർക്ക് തൊഴിലാളികളെ നേടാനുമുള്ള പ്രൈംമിനിസ്റ്റേഴ്‌സ് നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഇന്ന് രാവിലെ 9 ന് കട്ടപ്പന ഗവ. ഐ.ടി.ഐ യിൽ നടത്തും. ഐടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികളെ കൂടാതെ, ഡിപ്‌ളോമ/ഡിഗ്രി കഴിഞ്ഞ ട്രെയിനികളെയും സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ട്. വിവിധ ട്രേഡുകളിൽ ട്രേഡ് ടെസ്റ്റ് പാസായ ഐ.ടി.ഐ ട്രെയിനികളെയും മറ്റു സെക്ടറുകളിലുളള ഡിപ്‌ളോമ/ഡിഗ്രി ട്രെയിനികളെയും ആവശ്യമുളള സ്ഥാപനങ്ങൾക്ക് കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐ.യിൽ നടക്കുന്ന മേളയിൽ നേരിട്ട് പങ്കെടുത്ത് തിരഞ്ഞെടുക്കാം. ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും dgt.gov.in/appmela/2022 എന്ന പോർട്ടലിൽ ഉടൻ രജിസ്റ്റർ ചെയ്യണം. ഫോൺ : 04868 272216 ; ഇ-മെയിൽ: itikattappana@rocketmail.com