തൊടുപുഴ: സ്വർണ്ണക്കടത്തിൽ ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി.സി.സി ആഹ്വാനപ്രകാരം 13ന് രാവിലെ 10.30ന്‌ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്താൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. രാവിലെ രാജീവ് ഭവനിൽ നിന്ന് മാർച്ച് ആരംഭിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. എസ്. അശോകൻ,​ എ.കെ. മണി,​ ഇ.എം. ആഗസ്തി, റോയി. കെ.പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, എം.എൻ. ഗോപി, തോമസ് രാജൻ,​ എ.പി.​ ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, കെ.വി. ജോർജ് കരിമറ്റം, ഇന്ദു സുധാകരൻ, മുകേഷ് മോഹനൻ, ടോണി തോമസ് തുടങ്ങിയവർ സംസാരിക്കും.