 
രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോനീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുനാൾ 13ന് സമാപിക്കും. കൊടിയേറ്റ് കർമ്മം വികാരി ഫാ. ജോബി വാഴയിൽ നിർവ്വഹിച്ചു. തുടർന്ന് ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, ഫാ. ലൂക്കാ തച്ചാപറമ്പത്തിന്റെ കാർമ്മികത്വത്തിൽ തിരുനാൾ കുർബ്ബാന, നൊവേന എന്നിവ നടന്നു. ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബ്ബാന, 10 ന് തിരുനാൾ പാട്ടു കുർബ്ബാന, നൊവേന- ഫാ. ജോജു അടമ്പക്കല്ലേൽ, തിരുനാൾ സന്ദേശം ഫാ.മാത്യു അരയത്തിനാൽ. 12 ന് തിരുനാൾ പ്രദക്ഷിണം, സ്‌നേഹവിരുന്ന്.