പീരുമേട്:താലൂക്കിലെ ഒൻപതു പഞ്ചായത്തുകളിൽ നിന്നായി 936 പട്ടയ അപേക്ഷകൾ ജില്ലാ ഭരണകൂടംനിരസിച്ചത് പരിഹരിക്കുമെന്ന് തഹസീൽദാർ അറിയിച്ചു. പട്ടയ വിതരണം അടുത്ത എൽ. എ. കമ്മിറ്റി പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കും. ലാൻഡ് അസൈൻമെൻസ് കമ്മിറ്റിയിൽ എം.എൽ.എ. എം.പി. ,പഞ്ചായത്തു പ്രസിഡന്റ്മാർ നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഓഫീസ് നിൽക്കുന്ന പ്രദേശത്തെ വാർഡ് മെമ്പർ ഉൾപ്പെട്ടതായിരുന്നു ലാൻഡ് അസൈൻമെന്റ് കമ്മിറ്റി . ഈ കമ്മിറ്റിയിൽ എം.പി. പങ്കെടുത്തില്ല. പകരം പ്രതിനിധിയാണ് പങ്കെടുത്തത് ഈ പ്രതിനിധിക്ക് ഒപ്പിടാൻ അവകാശമില്ല. പ്രതിനിധി ഫയലുകളിൽ ഒപ്പിട്ടിരുന്നു. ഗസറ്റ് വിജ്ഞാപന പ്രകാരമുള്ള ആളിനു മാത്രമാണ് ഒപ്പിടാൻ അവകാശമുള്ളു. ഇതാണ് പട്ടയ ഫയൽ തിരികെ അയക്കാനുണ്ടായ പ്രധാന കാരണം. മറ്റുള്ള ന്യൂനതകൾ ഓഫീസ് സംബന്ധമായ പിഴവുകളാണ് അവ പരിഹരിക്കാവുന്നവയാണ്. സാധാരണയായി ഉണ്ടാകുന്നവയാണ് അത്തരം ന്യൂനതകൾ പരിഹരിച്ച് അർഹരായ എല്ലാവർക്കും ആശങ്കയില്ലാതെ പട്ടയം കൊടുക്കാൻ കഴിയുമെന്ന് തഹസിൽദാർ അറിയിച്ചു.