തൊടുപുഴ: സംരക്ഷിത വന മേഖലയുടെഒരുകിലോമീറ്റർചുറ്റളവിൽഉള്ള ഭൂപ്രദേശംബഫർ സോൺ ആയി പ്രഖ്യാപിച്ചസുപ്രീംകോടതിവിധി അതിജീവിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്രീയാത്മകമായി ഇടപെടണമെന്നും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യണമെന്നും നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നുംആവശ്യപ്പെട്ടു കൊണ്ട്‌യു ഡി എഫ്ആരംഭിക്കുന്ന സമര പരിപാടികളുടെമുന്നോരുക്കങ്ങൾക്കായിനിയോജകമണ്ഡലംതല നേതൃയോഗങ്ങൾ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുമെന്ന്ജില്ലാ ചെയർമാൻ അഡ്വ.എസ്.അശോകനും കൺവീനർ പ്രൊഫ. എം.ജെ.ജേക്കബ്ബും അറിയിച്ചു.
യു ഡി എഫ് മണ്ഡലംചെയർമാൻമാർ, കൺവീനർമാർ, നിയോജകമണ്ഡലംഭാരവാഹികൾ, ഘടകക്ഷികളുടെമണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ, തൃതല പഞ്ചായത്ത് പ്രസിഡന്റുമാർഎന്നിവർഅതാത്‌യോഗങ്ങളിൽ പങ്കെടുക്കണമെന്ന്‌ യു ഡി എഫ് നേതാക്കൾ അറിയിച്ചു.