കുളമാവ്: ആക്രി കച്ചവടക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് പുത്തൻ പുരക്കൽ ശിവപ്രസാദാണ് (43) മരിച്ചത്.ആക്രി സാമഗ്രികളുടെ കച്ചവടക്കാരനായ ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.രണ്ട് മുന്ന് ദിവസമായി പുറത്ത് കാണാതെ വന്നതിനെ തുടർന്ന് സുഹൃത്തുകൾ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോൾ വീട് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ദുർഗന്ധം വന്നതിനെ തുടർന്ന് ഓട് പൊളിച്ച് നോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്നത് കണ്ടു. കുളമാവ് പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ശിവ പ്രസാദ് കട്ടിലിൽ മരിച്ച് കിടക്കുകയായിരുന്നു.എസ്.ഐ. സജീവ് ബനഡിക്ടിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വിസ്റ്റ് നാടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. പിതാവ് :പരേതനായ ശിവരാമപിള്ള. മാതാവ് :തങ്കമ്മ. സഹോദരൻമാർ: ശിവകുമാർ, ശിവരാജൻ.