മലങ്കര: പെരുമറ്റം കനാലിന് സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി ഓടയിലേക്ക് വീണു. ഇന്നലെ രാവിലെ 9.45 നാണ് അപകടം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവിനും യുവതിക്കും സാരമായ പരിക്ക് പറ്റി. ഇവർ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.