തൊടുപുഴ: നഗരത്തിലെ പ്രധാന റോഡുകളിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗത കുരുക്കിന് അധികാരികൾ പരിഹാരം കാണണമെന്നും പ്രധാന റോഡിൽ നിന്നും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ടാറിങ് തകർന്നു കിടക്കുന്ന റോഡ് ടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നും കേരള ഗണക മഹാസഭ താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു.യൂണിയൻ പ്രസിഡന്റ് എം പി പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ ടി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ചീഫ് ഓഡിറ്റർ പി എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. ബോർഡ് മെമ്പർ അജേഷ് ബാലകൃഷ്ണൻ, ജില്ലാ ജോ. സെക്രട്ടറി പി ടി രാജു, യൂണിയൻ സെക്രട്ടറി സജീഷ് വി എം, വൈസ് പ്രസിഡന്റ് കെ കെ മധു, ട്രഷറർ കാർത്തിക അജേഷ്, വനിതാ വേദി ജില്ലാ പ്രസിഡന്റ് ശാന്ത ബാലകൃഷ്ണൻ,നിയതി സാബു, ഷൈലജ ഷാജ്, സന്ധ്യാ സാബു തുടങ്ങിയവർ സംസാരിച്ചു.