നെടുങ്കണ്ടം :അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ബാലവേല വിമുക്ത ജില്ലാ ക്യാമ്പയിന് നെടുങ്കണ്ടത്ത് തുടക്കമായി. അന്യസംസ്ഥാന തൊഴിലാളികൾക്കായി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ജില്ലാ ശിശു സംരക്ഷണ ഓഫീസർ എം.ജി ഗീത ഉദ്ഘാടനം ചെയ്തു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥൻ സജിത് കെ.എസ് , നെടുങ്കണ്ടം, ഉടുമ്പൻചോല ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരമായ ഷാനു. എം വാഹിദ്, സെയ്ദ് മുഹമ്മദ്,ഇടുക്കി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ റെസ്‌ക്യൂ ഓഫീസർ കിരൺ.കെ പൗലോസ്, പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ് കുന്നേൽ കൺസ്ട്രക്ഷൻ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ രാജീവ് രവീന്ദ്രൻ, എന്നിവർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ശരണ്യ ബാല്യം പദ്ധതി വഴി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ബാലവേല വിമുക്ത ഇടുക്കി ജില്ല ക്യാമ്പയിന് തുടക്കം കുറിച്ചുള്ള പോസ്റ്റർ ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ.എ.എസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പ്രകാശനം ചെയ്തു. ബാലവേലയെ കുറിച്ച് വിവരം നൽകുന്ന വ്യക്തിക്ക് വനിതാ ശിശു വികസന വകുപ്പ് നൽകുന്ന 2500 രൂപ പാരിതോഷികം ലഭിക്കുന്നത് സംബന്ധിച്ച പോസ്റ്റർ, ബാലവേല വിമുക്ത ഇടുക്കി ജില്ല ക്യാമ്പയിൻ തുടക്കം കുറിച്ചുള്ള പോസ്റ്റർ, ബാലവേലയെ കുറിച്ച് വിവരം നൽകുന്ന വ്യക്തിക്ക് പാരിതോഷികം ലഭിക്കുന്ന സംബന്ധിച്ച പോസ്റ്റർ തുടങ്ങിയവ ഹോട്ടലുകൾ, പൊതു സ്ഥലങ്ങൾ. വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പതിപ്പിച്ചു.