നെടുങ്കണ്ടം: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി നെടുങ്കണ്ടം ഗണപതിവിലാസം ശാഖയുടെ വാർഷികവും കുടുംബസംഗമവും നടന്നു. ശാഖാ ഓഫീസിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് വി.ജി ജോളിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ് ഉമേഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി സിനിറ്റ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എൻ സുകുമാരൻ, സെക്രട്ടറി ജെ ശാർങ്ങധരൻ, വൈസ് പ്രസിഡന്റ് കുട്ടപ്പനാചാരി, യൂണിയൻ മുൻ പ്രസിഡന്റ് കെ.വി മോഹനൻ, ശാഖാ സെക്രട്ടറി കെ.കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.