നെടുങ്കണ്ടം : എസ്എൻഡിപി യോഗം ചിന്നാർ ശാഖയുടെ ആഭിമുഖ്യത്തിൽ ബാലവേദി പ്രവേശനോത്സവം നടന്നു. ശാഖാ പ്രസിഡന്റ് സജി പേഴത്തുവയലിൽ അദ്ധ്യക്ഷത വഹിച്ചയോഗം യൂണിയൻ കൗൺസിലർ സുരേഷ് ചിന്നാർ ഉദ്ഘാടനം ചെയ്തു.. ശാഖ സെക്രട്ടറി നന്ദകുമാർ കുന്നുംപുറത്ത് മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി വീണ ബിനു ,യൂണിയൻ യൂത്ത് മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി നിജുമോൻ തുടങ്ങിയവർ സംസാരിച്ചു. എം. ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിഎസ്സി മാത്തമാറ്റിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി സജി വലിയപറമ്പിലിനെയും, ശാഖയിൽ ഗുരുദേവ കൃതികളുടെ പാരായണം നടത്തുന്ന ഗോപാലൻ പുത്തേട്ടിനേയും ആദരിച്ചു. വനിതാ സംഘം പ്രസിഡന്റ് അമ്മിണി കുഞ്ഞുമോൻ സ്വാഗതവും വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു ശിവദാസ് നന്ദിയും പറഞ്ഞു.