ഇടുക്കി: തുടർ ഭരണം കിട്ടിയ എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ. സ്വർണ്ണ കടത്ത് കേസ് ആരംഭഘട്ടത്തിൽ തന്നെ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ സത്യസന്ധതയുടെ തെളിവാണ് എൽ.ഡി.എഫിന്റെ തുടർഭരണം. സ്വർണ്ണക്കടത്ത് കേസ് ബി.ജെ.പി നേതാക്കളുടെ നേർക്കെത്തിയ ഘട്ടത്തിലാണ് അന്വേഷണം നിലച്ചത്. ചോദ്യം ചെയ്യലിലും കോടതിയുടെ മുന്നിലും പറയാത്ത കാര്യങ്ങൾ പുതിയ കഥകളായി ഇപ്പോൾ വരുന്നതിനു പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അന്വേഷണ ഏജൻസികളും ജനങ്ങളും തള്ളി കളഞ്ഞതാണ്. എൽ.ഡി.എഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താനും മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുമുള്ള യു.ഡി.എഫ്- ബി.ജെ.പി നീക്കം ജനങ്ങൾ തള്ളിക്കളയുമെന്നും അനിൽ കൂവപ്ലാക്കൽ പറഞ്ഞു.