കട്ടപ്പന : എസ്.എൻ .ഡി .പി യോഗം പുളിയൻമല ശാഖയിലെ ബാലജനയോഗം വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും ഫലവൃക്ഷ തൈ വിതരണവും കുടിശ്ശിക നിവാരണ പദ്ധതി ഉദ്ഘാടനവും നടന്നു. ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ പ്രവേശനോത്സവവും കുടിശ്ശിക നിവാരണ പദ്ധതി ഉദ്ഘാടനവും മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവ്വഹിച്ചു. യൂത്ത്മൂവ്മെന്റ് നേതൃത്വം നൽകിയ ഫലവൃക്ഷ തൈ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ആർ ജയൻ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ് പി എൻ മോഹനൻ ,വനിതാ സംഘം പ്രസിഡന്റ് ഷീല ശശിധരൻ ,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രാഹുൽ വിനോദ്, യൂണിയൻ കമ്മറ്റി അംഗം ഇ. എ ഭാസ്കരൻ,അശ്വിൻ സ്നേഹൻ ,ഗായത്രി സതീശൻ, എൻ.ബി അനീഷ്, ശരത് ലാൽ സോജൻ , ഷാജി ചെറിയ കൊല്ലപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.