മുട്ടം: തുടങ്ങനാട് പഴയമറ്റത്ത് കുരങ്ങ് ശല്യത്താൽ പൊറുതിമുട്ടി നാട്ടുകാർ. സമീപത്തെ ഇല്ലിചാരി മലയിൽ നിന്നുമാണ് കൃഷിയിടത്തിലേക്ക് കുരങ്ങ് എത്തുന്നത്. വാഴ, ചക്ക ,കപ്പ, ചേന തുടങ്ങിയ കൃഷി ദേഹണ്ഡങ്ങൾ കുരങ്ങ് നശിപ്പിക്കുന്നു. റബർ ടാപ്പിങ് കഴിഞ്ഞ് ചിരട്ടയിലുള്ള പാൽ കമഴ്ത്തി കളയുന്നു. കുരങ്ങ് ശല്യം കാരണം യാതൊന്നും കൃഷി ചെയ്യൻപോലുമാകാത്ത അവസ്ഥയിലാണ് പഴയമറ്റം നിവാസികൾ. വളർത്തുമൃഗങ്ങളേയും കുരങ്ങുകൾ ആക്രമിക്കുന്നത് പതിവാണ്. പശുവിനെ കെട്ടിയിടുന്നത് അഴിച്ചുവിടും. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകളെ തുരത്തുവാൻ ആവാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.