obitrichu

കട്ടപ്പന :സംസ്ഥാന പാതയിൽ സ്വരാജിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണമടഞ്ഞു.ഇരട്ടയാർ മുഴുവഞ്ചേരിയിൽ തോമസിന്റെ മകൻ റിച്ചു( 25 ) ആണ് മരിച്ചത്.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് അപകടം നടന്നത്.സ്വരാജ് ടൗണിന് മുൻപുള്ള വളവിൽ റിച്ചു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.ഈ സമയം ഇതുവഴി എത്തിയവരും സമീപവാസികളും ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ യുവാവ് റോഡിൽ വീണു കിടക്കുന്നതാണ് കണ്ടതെന്ന് സമീപത്ത് താമസിക്കുന്നവർ വ്യക്തമാക്കി.കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് റിച്ചു. ജെഫിയാണ് മാതാവ്.സഹോദരി റിയ.