ഇടവെട്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് നല്കി വരുന്ന തുക 10 ലക്ഷം രൂപ!യായി ഉയർത്തണമെന്ന് സിപിഐ ഇടവെട്ടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
4 ലക്ഷം രൂപയാണ് നിലവിൽ നൽകുന്നത്. 2017ൽ ലൈഫ് പദ്ധതി ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നതിൽ നിന്നും നാലിരട്ടി വിലയാണ് നിർമ്മാണ സാധനങ്ങൾക്ക് വർദ്ധിച്ചിരിക്കുന്നത്. ഇന്ധന വിലവർദ്ധനവിന്റെ ഫലമായി കമ്പിയുടെയും സിമന്റിന്റെയും മറ്റ് സാധനങ്ങളുടെയും വില ഗണ്യമായി ഉയർന്നു. നാട്ടിലെ ഒരു വെ്ര്രയിംഗ് ഷെഡിന് എംഎൽഎയും എംപിയും 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. അതുകൊണ്ട് ലൈഫ് പദ്ധതിക്ക് 10 ലക്ഷം രൂപയെങ്കിലും നൽകാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഇടവെട്ടി പഞ്ചായത്ത് കമ്മ്യൂണി ഹാളാൽ വി എ അൻഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിപിഐ സംസ്ഥാന കൗൺസിലംഗം കെ സലിം കുമാർ ഉദ്ഘാടനം ചെയ്തു.തൊടുപുഴ മണ്ഡലം സെക്രട്ടറി പി പി ജോയി, ജില്ലാ കൗൺസിൽ അംഗങ്ങളായ വി ആർ പ്രമോദ്, മുഹമ്മദ് അഫ്‌സൽ,ഇ കെ അജിനാസ്, മോളി രാജു, എം ബി ഷാജി,എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അൻവർ നാസർ എന്നിവർ സംസാരിച്ചു. എം ബി ഷാജിയെ സെക്രട്ടറിയായും, വി എ അൻഷാദിനെ അസി.സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.