ഇടുക്കി ജില്ലക്ക് ബാദ്ധ്യത ഇടതു സർക്കാരും അന്ധമായി അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണെന്ന് ഡീൻ കുര്യാക്കോസ് എം. പി പറഞ്ഞു.. വന്യജീവി സങ്കേതത്തിനു ചുറ്റും 1 കി.മീ. ബഫർ സോൺ തീരുമാനിച്ചതിനു പിന്നിൽ ഇടതു സർക്കാരിന്റെ ശുപാർശ മാത്രമാണ് കാരണമായത്. അന്ന് കാബിനറ്റിൽ ങങ മണിയുമുണ്ടായിരുന്നു. കരടു വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് ഒരു ജനപ്രതിനിധിയുമായി ചർച്ച ചെയ്തില്ല. വനം വകുപ്പ് വിളിച്ചു ചേർത്ത മീറ്റിംഗുകൾ ജില്ലയിലെ ഒരു ജനപ്രതിനിധിയെ പോലും അറിയിക്കാതെ നടത്തി തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളുകയായിരുന്നു. കരടു വിജ്ഞാപനം വന്നതിനു ശേഷം തെറ്റുകൾ ചൂണ്ടികാണിച്ചപ്പോൾ അതു തിരുത്തുമെന്ന് മുഖ്യമന്ത്രി ഉൾപ്പടെ വാക്കു നൽകിയിട്ടും മതി കെട്ടാൻ ചോലയുടെ കാര്യത്തിൽ അതുണ്ടായില്ല. ഒരു കി.മീ ബഫർ സോൺ നിശ്ചയിച്ച് കേന്ദ്ര സർക്കാർ നോട്ടിഫിക്കേഷൻ അന്തിമമായി പുറപ്പെടുവിക്കാൻ ഏക കാരണം സംസ്ഥാന സർക്കാരിന്റെ നിലപാട് മാത്രമായിരുന്നു.. ഇടുക്കി യോട് ഈ വിധത്തിൽ കൊടുംക്രൂരത നടത്തിയിട്ടും ഇടതു സർക്കാർ ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്നവരോട് സഹതപിക്കുകയല്ലാതെ തരമില്ലന്ന് അദ്ുേഹം പറഞ്ഞു.