തൊടുപുഴ:സിപി എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന എം ജിനദേവന്റെ 28–ാം ചരമവാർഷികം ജില്ലയിൽ വിപുലമായി ആചരിച്ചു. എല്ലാ ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയാകേന്ദ്രങ്ങളിൽ അനുസ്മരണയോഗങ്ങളും ചേർന്നു.
തൊടുപുഴയിൽ സിപി എം ഏരിയാ കമ്മിറ്റിയുടെയും എം ജിനദേവൻ സ്മാരകട്രസ്റ്റിന്റെയും നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന അനുസ്മരണസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി അദ്ധ്യക്ഷയായി. ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ വിതരണം ചെയ്തു.