chemmanu

പീരുമേട്:ഏലപ്പാറ -പശുപ്പാറ . പി.ഡബ്ല്യൂ ഡി. റോഡിൽ ചെമ്മണ്ണ് പാലത്തിന്റെ കൈവരികൾ തകർന്നിട്ട് ഇനിയും പുനസ്ഥാപിച്ചില്ല കഴിഞ്ഞവർഷമുണ്ടായ അതി ശക്തമായ കാലവർഷത്തിൽ പാലത്തിന്റെ കൈവരി തകർന്നു പോയി.ഒരു വർഷം കഴിഞ്ഞിട്ടും പാലത്തിന്റെ കൈവരി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നു. കുട്ടിക്കാനം ഏലപ്പാറ കട്ടപ്പന ഹൈവേയിൽ റോഡ് പണി നടക്കുന്ന മൂലം വാഹനങ്ങൾ കൂടുതലായി ഈ റൂട്ടാണ് ആശ്രയിക്കുന്നത്. ചെമണ്ണ് അമ്പലം, സെമിനിവാലി, ടൈഫോർഡ് എസ്റ്റേറ്റിലെ ആയിരകണക്കിന് കുടുംബങ്ങൾ യാത്ര ചെയ്യുന്ന റോഡാണ് ഏലപ്പാറ, ഉപ്പുതറ, പശുപ്പാറ മേഖലയിൽ എപ്പോഴും തിരക്കുള്ള ഈ റോഡിലെ പാലത്തിന്റെ കൈവരി സ്ഥാപിക്കണം എന്ന ആവശ്യം ശക്തമായി. രാത്രികാലങ്ങളിൽ ഇതുവഴിയാത്ര ചെയ്യുമ്പോൾ അപകടമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്.