
തൊടുപുഴ: കാരിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കുമ്മംകല്ല് ബ്രാഞ്ചിനോട് ചേർന്ന് എടിഎം, സിഡിഎം മെഷീൻ ഉദ്ഘാടനം നടന്നു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.എസ്.ഷാജി അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി പി.വി.മോളി, ബാങ്ക് വൈ.പ്രസിഡന്റ് പി.എസ്.രാജൻ, നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീം, ഇ വെയർ സോഫ്റ്റ് ടെക് കമ്പനി സി.ഇ.ഒ.സജീവ് പുഷ്പമംഗലം, കൗൺസിലർ സബീന ബിഞ്ചു, മുതലക്കോടം ബാങ്ക് പ്രസിഡന്റ് വി.ബി. ജമാൽ, തൊടുപുഴ ബാങ്ക് പ്രസിഡന്റ് പ്രശോഭ് ആർ.നായർ, എം.എം.മാത്യു,കുമാരമംഗലം, എം.ജി.സരേന്ദ്രൻ,അരിക്കുഴ, ഭരണ സമിതിയംഗം സുമ ജോയി എന്നിവർ പ്രസംഗിച്ചു.