കട്ടപ്പന : മുളകരമേട് ടോപ്പിലേയ്ക്ക് അനുമതിയില്ലാത്ത പ്രവേശനത്തിന് വനം വകുപ്പ് നിരോധനമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പൗരാവലിയുടെ നേതൃത്വത്തിൽ ജ്വാല തെളിയിച്ചു. വാർഡ് കൗൺസിലർ പ്രശാന്ത് രാജു പ്രതിഷേധം ഉദ്ഘാടനം ചെയ്തു.ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടെടുത്ത് സമാന്തര സർക്കാരായി വനം വകുപ്പ് പ്രവർത്തിക്കുന്നത് പ്രതിഷേധകരമാണെന്ന് പൗരാവലി വിമർശിച്ചു.കഴിഞ്ഞ ഏഴാം തിയതിയാണ് മുളകരമേട് ടോപ്പിൽ അനുമതിയില്ലാത്ത പ്രവേശനം നിരോധിച്ചുകൊണ്ട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. പ്രവേശനം നിരോധിച്ചതിന് പിന്നാലെ പ്രദേശവാസികളും പൊതുപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ഞായറാഴ്ച്ച വൈകിട്ട് നിർമ്മലാസിറ്റിയിൽ പൗരാവലിയുടെ പ്രതിഷേധം.ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തെയാണ് വനമാണെന്ന പേരിൽ ഉദ്യോഗസ്ഥർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്ന് പൗരാവലി കുറ്റപ്പെടുത്തി.റോയി ഇല്ലിയ്ക്കാമുറി,അഗസ്റ്റിൻ മുണ്ടയ്ക്കൽ, തങ്കച്ചൻ ഇളപ്പുങ്കൽ ,ബിനോയി ആനകല്ലിൽ ,സന്തോഷ് നാരയണൻ ,സാലി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.