തൊടുപുഴ: നാഷണൽ ജനശക്തി കോൺഗ്രസ്സ് ജില്ലാ കൺവെൻഷൻ ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനല്ലൂർ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ. സി. രമേശൻ മുണ്ടയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന
പ്രസിഡന്റ്എ.എം. സെയ്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റായി രമേശൻ മുണ്ടയ്ക്കാടിനേയും, വൈസ് പ്രസിഡന്റായി ജീവൻ തോമസ് മേടയ്ക്കലിനേയും, ജനറൽസെക്രട്ടറിയായിപി യു. ബിജു അടിമാലിയേയും, ജോയിന്റ്‌സെക്രട്ടറിയായിറ്റി. എം. മണിയേയും, ട്രഷററായി ബിനു അടിമാലിയേയും, ജില്ലാ
ദളിത് ജനശക്തികോൺഗ്രസ് പ്രസിഡന്റായിഎം.വി.ബിജുമോൻ അടിമാലിയേയുംതെരഞ്ഞെടുത്തു. ജില്ലാ മഹിളാ ജനശക്തികോൺഗ്രസ് പ്രസിഡന്റായിവി.എം. ഗിരിജ ടീച്ചറെയും തിരഞ്ഞെടുത്തു.